JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലും ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ ഒഴിവാക്കാൻ സാധ്യത. കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പഠനം ഇന്നുമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തിന് സമാനമായ സാഹചര്യമാണ് നിലവിൽ സ്കൂൾ പഠനത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്നത്. ഇതിനു പുറമെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കുകയാണ്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29നാണ് അവസാനിക്കുന്നത്. ഹയർ സെക്കഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22വരെ നടക്കും. ഈ പരീക്ഷകൾക്ക് മുന്നോടിയായി എസ്എസ്എൽസി, പ്ലസ്ടു മോഡൽ-പ്രാക്ടിക്കൽ പരീക്ഷകളും നടക്കാനുണ്ട്. ഫെബ്രുവരി പകുതിമുതൽ സ്കൂളുകളിൽ ഈ പരീക്ഷകളുടെ തിരക്കായിരിക്കും. ഇKക്കാണത്താൽത്തന്നെ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ സ്കൂളുകളിൽ നടത്താൻ കഴിഞ്ഞെന്ന് വരില്ല. ഇതുകൊണ്ട്ത്തന്നെ ഈ ക്ലാസുകളിൽ കഴിഞ്ഞ 2വർഷങ്ങളിൽ സ്വീകരിച്ച ക്ലാസ് പ്രമോഷൻ രീതി പിന്തുടരാനാണ് സാധ്യത. നിലവിൽ ഓൺലൈൻ ക്ലാസുകൾ പുരോഗമിക്കുന്നുണ്ടെങ്കിലും സിലബസ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും നിലനിൽക്കുണ്ട്. പരീക്ഷകൾ നടത്തുകയാണെങ്കിൽ ഓൺലൈൻ വഴി ആകുമെന്നാണ് വിവരം.