editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

ഇന്ത്യൻ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം: ജനുവരി 27വരെ സമയം

Published on : January 19 - 2022 | 1:32 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ  സ്പോർട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.നോർത്തേണ്‍ റെയിൽവേയിലും വെസ്റ്റ് സെൻട്രൽ റെയിൽവേയിലുമായി  21 ഒഴിവുകളാണ് ഉള്ളത്. ലെവൽ 2, 3, 4, 5 തസ്തികകളിലാണ് നിയമനം.
യോഗ്യത
ലെവൽ 2,3 തസ്തികയിലേക്ക് പ്ലസ്ടു അല്ലെങ്കിൽ  തത്തുല്യ യോഗ്യത വേണം.
ലെവൽ 4, 5 തസ്തികകളിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അനിവാര്യം.പ്രായ പരിധി: 18- 25 വയസ്.
ഒഴിവുകൾ
നോർത്തേണ്‍ റെയിൽവേഅത്‌ലറ്റിക്സ് (പുരുഷൻ)- 3 ഒഴിവ്, അ‌ത്‌ലറ്റിക്സ് (വനിത)- 2ഒഴിവ്, ക്രിക്കറ്റ് (പുരുഷൻ)-3ഒഴിവ്, വെയ്റ്റ് ലിഫ്റ്റിംഗ് (പുരുഷൻ)- 2ഒഴിവ്, ഹാൻഡ് ബോൾ (വനിത)-2ഒഴിവ്, ബാസ്കറ്റ് ബോൾ (വനിത)- ഒരുഒഴിവ്, വോളിബോൾ (പുരുഷൻ)- ഒരുഒഴിവ് , ചെസ് (പുരുഷൻ)- ഒരുഒഴിവ്, ബാസ്കറ്റ് ബോൾ (പുരുഷൻ)- ഒരുഒഴിവ്, ബോഡി ബിൽഡിംഗ് (പുരുഷൻ)- 2ഒഴിവ്,  ബോക്സിംഗ് (വനിത)- ഒരുഒഴിവ്, കബഡി (വനിത)- 2ഒഴിവ്. കൂടുതൽ വിവരങ്ങൾക്കും  അപേക്ഷ സമർപ്പിക്കുന്നതിനും  http://rrcnr.org സന്ദരിക്കുക.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 27 ആണ്.


ചിത്തരഞ്ജൻ ലോക്കോമോട്ടീവ് നിയമനം 
പശ്ചിമബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിൽ 10 ഒഴിവുണ്ട്. ആർച്ചറി (പുരുഷൻ), അ‌ത്‌ലറ്റിക്സ് (പുരുഷൻ, വനിത), ക്രിക്കറ്റ് (പുരുഷൻ), ഗോൾഫ് (പുരുഷൻ), ജിംനാസ്റ്റിക് (പുരുഷൻ) എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവസരം.വിദ്യഭ്യാസ യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം.
പ്രായം: 18- 25 വയസ്.അപേക്ഷാ ഫീസ്: വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ്. പോസ്റ്റൽ ഓർഡർ/ ഡിഡി വഴി ഫീസ് അടയ്ക്കാം.
അപേക്ഷ തപാലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും http://clw.indinrailways.gov.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ആണ്.

0 Comments

Related News