JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യടേം പരീക്ഷാഫലം ഈ ആഴ്ചയിൽ പ്രസിദ്ധീകരിക്കുമെന്ന് സൂചന. കഴിഞ്ഞയാഴ്ച ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും കോ വിഡ് വ്യാപനത്തെ തുടർന്ന് നീട്ടുകയായിരുന്നു. ഈ ആഴ്ചയിൽ ഫലം പുറത്തുവരുമെന്നാണ് വിവരം. പരീക്ഷാഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ http://cbse.gov.in, gttp://cbseresults.nic.in ലൂടെയും ഡിജിലോക്കര്‍ ആപ്പിലൂടെയും http:// digilocker.gov.in എന്ന വെബ്സൈറ്റിലൂടെയും ലഭ്യമാകും. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന രണ്ടാം ടേം പരീക്ഷകളുടെ സിലബസും മാതൃക ചോദ്യ പേപ്പറും http://cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ ടേമിലെതുപോലെ രണ്ടാം ടേം പരീക്ഷയും നടത്താനാണ് ശ്രമം. രണ്ടു ടേമുകളുടെയും പരീക്ഷകളുടെ മാര്‍ക്കുകള്‍ ചേര്‍ത്തായിരിക്കും സിബിഎസ്ഇ ബോർഡ്പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.