JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സ്കൂളുകളിൽ അടച്ചിടൽ നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ഈ വർഷത്തെ എസ്എസ് എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിൽ നിശ്ചയിച്ച തീയതികളിൽ ത്തന്നെ പരീക്ഷകൾ നടത്താനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം പ്രതിസന്ധികൾക്ക് ഇടയിലും നമുക്ക് പരീക്ഷകൾ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു. എസ്എസ്എൽസി സിലബസ് പ്രകാരമുള്ള ക്ലാസുകൾ ഫെബ്രുവരി ആദ്യവും പ്ലസ് ടു സിലബസ് പഠനം ഫെബ്രുവരി അവസാനവും തീർക്കും. നേരത്തെ തീരുമാനിച്ച
ഫോക്കസ് ഏരിയ പ്രകാരം ക്ലാസുകൾ പൂർത്തിയാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.