JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈൻ വഴിയാക്കുമ്പോൾ വിക്റ്റേഴ്സ് ചാനൽ ക്ലാസുകൾ പുനക്രമീകരിക്കും.
9വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി ക്ലാസ്സ് ടൈമിൽ തന്നെ ഫസ്റ്റ് ബെൽ ക്ലാസുകൾ നടത്തും. ഇതിന് അനുസരിച്ച് ഫസ്റ്റ് ബെൽ ക്ലാസുകൾ പുനക്രമീകരിക്കും.
ജി-സ്യൂട്ട് ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഇപ്പോഴുള്ള സ്കൂൾ മാർഗരേഖ പരിഷ്കരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച 11ന് ചേർന്നു മാർഗരേഖ തയ്യാറാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.