JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡും ഒമികോണും വർധിച്ചുവരുന്ന സാഹചര്യത്തിൽ നാളെ വീണ്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ
അവലോകനയോഗം ചേരും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ
നാളെ ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നിർദേശിക്കുമെന്നാണ് സൂചന. സ്കൂളുകളുടെയും
ഓഫിസുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്ന് ഉന്നത ഉദ്യോഗസ്ഥ തലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. നാളത്തെ അവലോകന യോഗത്തിന് മുന്നോടിയായി ഇന്ന് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും.
സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോ എന്നത് മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. ഇന്ന് രാവിലെ 11.30നാണ് കൂടിക്കാഴ്ച.