പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

തീയതി നീട്ടി, ടൈംടേബിൾ, പഠന സഹായി വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 12, 2022 at 4:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ജനുവരി 15, 16  തീയതികളിലായി (Saturday & Sunday 10 am  to  4 pm ) എസ് എൻ കോളേജ് കണ്ണൂർ,   സെൻറ്  ജോസഫ് കോളേജ്  പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ്  കോളേജ് കാഞ്ഞങ്ങാട്   എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്നു . വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

\"\"


പഠന സഹായി വിതരണം 

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്  കീഴിൽ ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരി, കെ എം എം ഗവ: വിമൻസ് കോളേജ് കണ്ണൂർ, എസ് എൻ കോളേജ് കണ്ണൂർ എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള മൂന്നാം വർഷ ബികോം  ബിരുദ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 15:01.2022 ശനിയാഴ്ചയും ബി എ,ബി ബി എ മൂന്നാം വർഷ ബിരുദ  വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 17.01,2022 തിങ്കളാഴ്ചയും കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിൽ വെച്ച്  വിതരണം ചെയ്യുന്നു.
സ്വയം പഠന സഹായികൾ കൈപ്പറ്റാൻ വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും സർവകലാശാല  നൽകിയ ഐ ഡി കാർഡ്, ഫീ അടച്ചതിന്റെ  രസീത് എന്നിവ ഹാജരാക്കുകയും വേണം.

തീയതി നീട്ടി
 
അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 13.01.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.

\"\"


 
ടൈംടേബിൾ

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും  02.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

03.02.2022 ന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

വൈവ

പത്താം സെമസ്റ്റർ ബി. എ.എൽഎൽ. ബി. റഗുലർ, മെയ്  2021 കോഴ്‌സ് വൈവ   18.01.2022 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കും.  രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി  ബന്ധപ്പെടുക.

Follow us on

Related News