പിഎച്ച്ഡി രജിസ്ട്രേഷൻ, പരീക്ഷാഫലം, പരീക്ഷാവിവരങ്ങൾ: കേരള സർവകലാശാല വാർത്തകൾ

Jan 11, 2022 at 9:00 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം : കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടും
വർഷ എം.എ. എക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ, ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 24വരെ
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വിദ്യാർത്ഥികൾ 2022 ജനുവരി മുതൽ ഹാൾടിക്കറ്റുമായി ഇ.ജി.- IV (നാല്) സെക്ഷനിൽ നിന്നും മാർക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപൂവ്മെന്റ്, 2017, 2016 & 2015 അഡ്മിഷൻ സപ്ലിമെന്ററി & 2013 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിഗ്രി കോഴ്സുകളുടെ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും 2022 ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ
ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് (351), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2022 ജനുവരി
ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സ്പെഷ്യൽ പരീക്ഷ

കേരളസർവകലാശാല കോവിഡ് 19 കാരണം മെയ് 2021 ലെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.സി.ആർ. ബി.എ./ബി.എസ്സി./ബി.കോം. എന്നീ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന
അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ജനുവരി 17 ന് മുൻപായി അതാത് പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.

പ്രാക്ടിക്കൽ പരീക്ഷ

കേരളസർവകലാശാല 2022 ജനുവരി 13 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ,അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷന്, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ബി.എസ്.സി. മാതസ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ഹോംസയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2022 ജനുവരി 14, 17 തീയതികളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല ഡിസംബറിൽ നടത്തിയ സെമസ്റ്റർ കരിയർ
റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 2022 ജനുവരി 20 ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച്
നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ
റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ലിയു. പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 2022 ജനുവരി 13മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

പിഎച്ച്.ഡി. രജിസ്ട്രേഷൻ

കേരളസർവകലാശാല 2022 ജനുവരി മുതൽ പിഎച്ച്.ഡി.ക്ക് പുതിയ പോർട്ടൽ വഴി രജിസ്ട്രേഷൻ ആരംഭിച്ചതിനാൽ ഇനിയും പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത അംഗീകൃത റിസർച്ച് ഗൈഡുകളായ അധ്യാപകരും , സർവകലാശാല അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും 2022 ജനുവരി സെഷനിലെ ഗവേഷണ വിദ്യാർത്ഥികളെ അവരുടെ കീഴിൽ ഗവേഷണത്തിന് അനുവദിക്കപ്പെടാൻ ഈ മാസം 15 മുൻപായി അവരവരുടെ പ്രൊഫൈൽ അപ്ഡേഷൻ നിർബന്ധമായും പൂർത്തീകരിക്കേണ്ടതാണ്.

പിഎച്ച്.ഡി. രജിസ്ട്രേഷൻ – ഓൺലൈൻ അപേക്ഷ സമർപ്പണമില്ല

കേരളസർവകലാശാലയുടെ ജനുവരി 2022 സെഷൻ പിഎച്ച്.ഡി. രജിസ്ട്രേഷന് ആർക്കിയോളജി, കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം, ഡെമോഗ്രഫി ആന്റ് പോപ്പുലേഷൻ സ്റ്റഡീസ്, ജ്യോഗ്രറി, ജർമ്മൻ, റഷ്യൻ, തീയേറ്റർ ആർട്സ് ആന്റ് ഫിലിം ഏസ്തറ്റിക് ഫോർ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഒഴിവുകൾ ഇല്ലാത്തതിനാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതല്ല.

പരീക്ഷാഫീസ്

കേരളസർവകലാശാല ഫെബ്രുവരി 7ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ
ബി.എഫ്.എ. (2019 അഡ്മിഷൻ എച്ച്.ഐ.), 2022 ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എഫ്.എ. (2018 അഡ്മിഷൻ – എച്ച്.ഐ.) പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി17 വരെയും 150 രൂപ പിഴയോടെ ജനുവരി 20 വരെയും 400 രൂപ പിഴയോടെ ജനുവരി 22വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് – കോഴ്സുകൾ

കേരളസർവകലാശാലയുടെ കീഴിലുളള രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ
ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2021ത്തേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 ലേക്ക് നീട്ടിയിരിക്കുന്നു. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ജനുവരി 24 ന് നടത്തുന്നതാണ്. ഫെബ്രുവരി 12 ന് പ്രസ്തുത കോഴ്സുകളുടെ ക്ലാസുകൾ ആരംഭിക്കുന്നതാണ്.

Follow us on

Related News