JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സ്, സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായ രണ്ട് കോവിഡ് വാക്‌സിനും എടുത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പരിശീലകരുണ്ട്. ഫോണ്‍ – 0494 2407501, 9961690270, 9061369372, 9048112281
സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ്
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകള്‍ 2021-22 അദ്ധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ് സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടല്‍ വഴിയാണ് അടയ്‌ക്കേണ്ടത്. ഫീസിനത്തില്‍ വരുന്ന ഡിമാന്റ്, കളക്ഷന്‍, ബാലന്‍സ് എന്നീ വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ഫെബ്രുവരി 15-ന് മുമ്പായി സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0494 2407501, 7551, dphyedu@uoc.ac.in
ബോട്ടണി പിഎച്ച്ഡി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗത്തില്‍ പി.എച്ച്.ഡി. പ്രവേശനത്തിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 18-ന് രാവിലെ 10 മണിക്ക് ബോട്ടണി പഠനവിഭാഗത്തില്‍ ഹാജരാകണം. ഗവേഷണ വിഷയത്തെ ആസ്പദമാക്കി 10 സ്ലൈഡില്‍ അധികരിക്കാത്ത 5 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസന്റേഷനും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോണ്‍ – 0494 2407406, 7407

എം.സി.എ. സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പുതുക്കാട് സെന്ററില്‍ എം.സി.എ. കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 10-ന് രാവിലെ 11.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ – 9995814411, 8943725381
എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ അരണാട്ടുകര ജോണ്‍മത്തായി സെന്റര്‍ കാമ്പസിലെ സി.സി.എസ്.ഐ.ടി.-യില്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. യോഗ്യരായവര്‍ 10-ന് രാവിലെ 11.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരേയും പരിഗണിക്കും. ഫോണ്‍ 9745644425, 9946623509.

എം.എസ്.ഡബ്ല്യു. സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ പുതുതായി അനുവദിച്ച എം.എസ്.ഡബ്ല്യു. ബാച്ചിലേക്ക് 10-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാണ്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരേയും പരിഗണിക്കും.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ് സി. ബയോടെക്‌നോളജി ജൂണ്‍ 2021 പരീക്ഷയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 17-ന് തുടങ്ങും.
പൊസിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2012-ലെ ബി.ബി.എ. പൊസിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റിനായി നിശ്ചിത ഫീസടച്ച് ചലാന്‍ രശീതി സഹിതം ബി.കോം. വിഭാഗത്തില്‍ അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ്ജ് സഹിതമാണ് അപേക്ഷിക്കേണ്ടത്.
