പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജിയിൽ ഗസ്റ്റ്‌ അധ്യാപക നിയമനം: ജനുവരി 4ന് നേരിട്ട് ഹാജരാകണം

Dec 23, 2021 at 6:58 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കോട്ടയം: എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജി വകുപ്പിൽ ഫുഡ് സയൻസ് ആന്റ് ടെക്നോളജി, ഫുഡ് മൈക്രോബയോളജി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വോക്ക്-ഇൻ ഇന്റർവ്യു ജനുവരി നാലിന് രാവിലെ 11.00 മണിക്ക് സർവ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ റൂം നം. 21 -ൽ നടക്കും. ഫുഡ് സയൻസ് ആന്റ് ടെക്നോളജി വിഷയത്തിൽ ഒ.സി., ഒ.ബി.സി. വിഭാഗങ്ങൾക്ക് ഓരോന്ന് വീതവും ഫുഡ് മൈക്രോബയോളജി വിഷയത്തിൽ ഒ.സി. വിഭാഗത്തിൽ ഒന്നും ഒഴിവുകളാണുള്ളത്. ഫുഡ് സയൻസ് ആന്റ് ടെക്നോളജി/ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ ഫഡ് സർവ്വീസ് മാനേജ്മെന്റ് ആന്റ് ഡയറ്റെറ്റിക്സ്/ ഫുഡ് സയൻസ് ആന്റ് അല്ലൈഡ് സബ്ജക്ട്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. എന്നീ യോഗ്യതയുള്ളവരെയാണ് ഫുഡ് സയൻസ് ആന്റ് ടെക്നോളജി വിഭാഗത്തിൽ പരിഗണിക്കുക. മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. എന്നീ യോഗ്യതയുള്ളവരെയാണ് ഫുഡ് മൈക്രോബയോളജി വിഭാഗത്തിൽ പരിഗണിക്കുക.

\"\"


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യത എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ എന്നിവയും സഹിതം ഹാജരാകണം. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യു നടപടികൾ.

Follow us on

Related News