പ്രൈവറ്റ് രജിസ്ട്രേഷൻ നീട്ടി, പുനർമൂല്യനിർണയ ഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 22, 2021 at 5:23 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കണ്ണൂർ: സർവകലാശാല 2021-22 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് ഫൈനോടുകൂടി 31/12/2021 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ്റ് ഔട്ട് 07.01.2022 ന് മുമ്പ് സർവകലാശാലയിൽ ലഭിക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ http://kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0497 -2715 183 , 185 ,189, 152 , 153 , 154

എ.പി.സി. സമർപ്പണം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. (നവംബർ 2021) പരീക്ഷാർഥികളുടെ എ.പി.സി. 28.12.2021 വരെ ഓൺലൈനായി സമർപ്പിക്കാം. വീഴ്ച വരുത്തുന്ന കോളേജുകളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം. എ. ഇക്കണോമിക്സ്/ ഡിവെലപ്മെന്റ് ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സമ്പര്‍ക്ക ക്ലാസ്

കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസകള്‍ ഡിസംബര്‍ 25, 26 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണിവരെ എസ്.എന്‍. കോളേജ് കണ്ണൂര്‍, സെന്റ് ജോസഫ്‌സ് കോളേജ് പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നു. വിശദവിവരം സര്‍വകാലാശാല വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News