പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വിവിധ തസ്തികകളില്‍ 322 ഒഴിവുകള്‍

Dec 22, 2021 at 9:09 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ നാവിക്, യന്ത്രിക് വിഭാഗങ്ങളിലുള്ള
322 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ 2022 മാർച്ചിൽ നടക്കും. നാവിക് (ഡൊമസ്റ്റിക്) ബ്രാഞ്ചിന് 2022 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിലുള്ളവർക്ക് 2022 ഓഗസ്റ്റിലും പരിശീലനം ആരംഭിക്കും. നാവിക് വിഭാഗത്തിന് 21,700 രൂപയും യാന്ത്രിക് വിഭാഗത്തിന് 29,200 രൂപയുമാണ് അടിസ്ഥാന വേതനം. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവയസ്സിന്റെയും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവയസ്സിന്റെയും ഇളവുണ്ട്. ആരോഗ്യക്ഷമതയും നിശ്ചിത ഉയരവും ഭാരവും ആവശ്യമാണ്. hrtp://joinindiancoastguard.cdac.inവഴി ജനുവരി നാലുമുതൽ അപേക്ഷിക്കാം. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ അവസരം ഉണ്ടാകൂ.. അവസാനതീയതി ജനുവരി 14ആണ്.

നാവിക് ജനറൽ ഡ്യൂട്ടി വിഭാഗത്തിന്
പ്ലസ്ടുവാണ് യോഗ്യത. പ്ലസ്ടുവിൽ മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. അപേക്ഷകർ 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലായ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം

\"\"

യാന്ത്രിക് വിഭാഗത്തിന്
പത്താം ക്ലാസും ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് വിഭാഗത്തിൽ മൂന്നോ നാലോ വർഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കിൽ പത്താം ക്ലാസും പ്ലസ്ടുവും പാസായിരിക്കണം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് എന്നിവയിൽ ഏതെങ്കിലും രണ്ടോ മൂന്നോ വർഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. പത്താം ക്ലാസ് കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജ്യുക്കേഷൻ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ളതും ഡിപ്ലോമ എ.ഐ.സി.ടി.ഇ. അംഗീകരിച്ച കോഴ്സുമായിരിക്കണം. ബന്ധപ്പെട്ട ഡിപ്ലോമ കോഴ്സിന് തത്തുല്യമായതും അംഗീകരിക്കും. അപേക്ഷകർ 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലായ് 31നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

\"\"

നാലുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ എഴുത്തുപരീക്ഷയാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കില്ല. ഇതിൽ വിജയിക്കുന്നവർക്ക് രണ്ടാംഘട്ടത്തിൽ പങ്കെടുക്കാം. ഇതിൽ പങ്കെടുക്കും മുൻപ് ആവശ്യപ്പെടുന്ന രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഒന്നോ രണ്ടോ ദിവസം നീളുന്നതാകും രണ്ടാംഘട്ടം. ഇതിൽ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ആരോഗ്യപരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉൾപ്പെടും. ഏഴ് മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാറ്റ് അപ്സ്, 10 പുഷ് അപ് എന്നിവ മൂന്നും ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി ചെയ്യണം. ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മൂന്നാംഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്നാംഘട്ടത്തിൽ വീണ്ടും സർട്ടിഫിക്കറ്റ് പരിശോധനയും ആരോഗ്യക്ഷമതാ പരിശോധനയുമുണ്ടാകും. നാലാംഘട്ടത്തിൽ സമർപ്പിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അധികൃതർ ശരിയാണെന്ന് ഉറപ്പുവരുത്തും. കുറഞ്ഞത് 157 സെന്റീമീറ്റർ ഉയരം വേണം. ലക്ഷദ്വീപ് പോലുള്ള ചില സ്ഥലങ്ങളിലുള്ളവർക്ക് ഇതിൽ ഇളവുകളുണ്ട്. ഉയരത്തിനും വയസ്സിനുമനുസരിച്ചുള്ള ഭാരം വേണം. നെഞ്ചിന്റെ വികാസം അഞ്ച് സെന്റിമീറ്റർ ഉണ്ടാകണം.

Follow us on

Related News