JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം അനുവദിക്കാൻ സർക്കാർ 20 കോടി രൂപ അനുവദിച്ചു. ഒന്നുമുതൽ ഏഴുവരെയുള്ള സർക്കാർ വിദ്യാലയങ്ങളിലെയും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്കാണ് സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്നത്. 120കോടി രൂപയുടെതാണ് പദ്ധതി. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി 2016 മുതലാണ് കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. നേരത്തേ 100 രൂപയിൽ താഴെ ദിവസക്കൂലിയിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് നെയ്‌ത്തുകാർക്ക് തൊഴിൽ ലഭ്യമായിരുന്നത് എന്നാൽ പദ്ധതി നടപ്പായശേഷം തൊഴിലാളിക്ക് അറുനൂറിലധികം രൂപ ദിവസവരുമാനവും 250ൽ കൂടുതൽ തൊഴിൽദിനവും ലഭ്യമാകും. ഇതുവരെ 215 കോടിയോളം രൂപ നെയ്‌ത്ത് കൂലിയിനത്തിൽ വിതരണം ചെയ്‌തു കഴിഞ്ഞു. സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സംഘങ്ങളിലെ 6200 നെയ്‌ത്തുകാർ ഈ പദ്ധതിയുടെ ഭാഗമാണ്.