JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
ന്യൂഡൽഹി: 2022 ഏപ്രിൽ മുതൽ 2023 ജൂൺ വരെ നടത്തുന്ന വിവിധ പരീക്ഷകളുടെ വിവരങ്ങൾ അടങ്ങിയ കലണ്ടർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കി. വിവിധ പരീക്ഷകൾക്കായി അപേക്ഷ സമർപ്പിക്കേണ്ട തീയതി, പരീക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ അടങ്ങിയതാണ് പരീക്ഷാ കലണ്ടർ. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://ssc.nic.in ൽ കലണ്ടർ ലഭ്യമാണ്.
സംയോജിത ബിരുദതല (സി.ജി.എൽ.) 2021(combined graduate level exam : CGL-2021), സംയോജിത ഹയർസെക്കൻഡറി ലെവൽ ടയർ-1 പരീക്ഷ (സി.എച്ച്.എസ്.എൽ.) 2021(Combined higher secondary level tier-I exam : CHSL-2021) പ്രാഥമിക പരീക്ഷകൾ 2022 ഏപ്രിൽ, മെയ് മാസങ്ങളിലാണ് നടക്കുക.
സി.ജി.എൽ. 2021 (CGL-2021)ന്റെ അപേക്ഷ 2021 ഡിസംബർ 23 മുതലും സി.എച്.എസ്.എൽ. (CHSL-2021)ന്റെ അപേക്ഷ 2022 ഫെബ്രുവരി ഒന്ന് മുതലും സ്വീകരിച്ചു തുടങ്ങും. എന്നാൽ ഈ പരീക്ഷകളുടെ തീയതികളിൽ അന്തിമ തീരുമാനമായിട്ടില്ല.
മറ്റു പരീക്ഷകളുടെ വിവരങ്ങൾ
മൾട്ടി ടാസ്കിങ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് പരീക്ഷ-2021 (ടയർ-1) 2022 ജൂണിൽ നടക്കും.
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, 2021 (പേപ്പർ-I) പരീക്ഷകൾ 2022 ഡിസംബറിൽ നടക്കും.
സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലെ (സിഎപിഎഫ്എസ്) കോൺസ്റ്റബിൾ (GD), അസം റൈഫിൾസിലേക്കുള്ള എൻഐഎ (NIA), എസ്എസ്എഫ് (SSF), റൈഫിൾമാൻ (GD) പരീക്ഷകൾ 2023 ജൂണിൽ നടക്കും.
ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് & കോൺട്രാക്റ്റുകൾ 2021 (പേപ്പർ-I) പരീക്ഷ 2023 മാർച്ചിൽ
ഡൽഹി പോലീസിലേയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേയും സബ് ഇൻസ്പെക്ടർ എക്സാമിനേഷൻ, 2021 (പേപ്പർ-I) 2022 ഡിസംബറിൽ നടത്തും.
സെലക്ഷൻ പോസ്റ്റ് പരീക്ഷ ഫേസ്-എക്സ് 2022 ജൂലൈയിൽ.
ഡൽഹി പോലീസിലേക്കുള്ള ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)-2022 റിക്രൂട്ട്മെന്റ് 2022 സെപ്റ്റംബറിൽ നടക്കും,
ഡൽഹി പോലീസ് എംടിഎസ് (സിവിലിയൻ) പരീക്ഷ-2022 ഫെബ്രുവരി 2023-ൽ നടക്കും.
സ്റ്റെനോഗ്രാഫർ ഗ്രേഡ് \’സി\’ & \’ഡി\’ പരീക്ഷ-2021, 2023 ഏപ്രിലിൽ നടക്കും.