JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തൃശ്ശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ജനുവരി 3മുതൽ നടത്തുന്ന മൂന്നാം വർഷ ബി.എസ്.സി. എം. എൽ.ടി. ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് 2021 ഡിസംബർ 22വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ 23വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി
ഡിസംബർ 25വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട്- 1 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി
പരീക്ഷാ അപേക്ഷ
ജനുവരി 10മുതൽ ആരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -1 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് 2021 ഡിസംബർ 2 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ 26വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ 27വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
അവസാന വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
ഡിസംബർ 27ന് ആരംഭിക്കുന്ന അവസാന
വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് നൽകിയിരുന്ന അറിയിപ്പ് ഒമിക്രോൺ വ്യാപന
2022 2022 പശ്ചാത്തലത്തിൽ റദ്ദ് ചെയ്തിരിക്കുന്നു. വിദ്യാർത്ഥികൾ അവരവരുടെ മാത്യ കോളേജുകളിൽ തന്നെ തിയറി പരീക്ഷക്ക് ഹാജരാകേണ്ടതാണ്.
രണ്ടാം വർഷ ബി.ഡി.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
2022 ഫെബ്രുവരി 2മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.ഡി.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷക്ക് 2022 ജനുവരി ഒന്ന് മുതൽ 21വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി 24വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 25വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 11 റെഗുലർ/സപ്ലിമെന്ററി
പ്രാക്ടിക്കൽ പരീക്ഷാ തിയതി
ജനുവരി 3ന് തുടങ്ങുന്ന എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 11 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2022 ജനുവരി 10 മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി
പരീക്ഷാഫലം
2021 ആഗസ്റ്റിൽ നടത്തിയ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് ഡിഗ്രി
റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,
ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ
മുഖേന 2022 ജനുവരി നാലിനകം അപേക്ഷിക്കേണ്ടതാണ്.
തേർഡ് ബി.എ.എം.എസ് ഡിഗ്രി പരീക്ഷാഫലം
2021 ജൂലൈയിൽ നടത്തിയ തേർഡ് ബി.എ. എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം) പരീക്ഷാഫലം, തേർഡ് ബി.എ.എം.എസ്. ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാ ഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും,
കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന 2021 ഡിസംബർ 30നകം അപേക്ഷിക്കേണ്ടതാണ്.