സപ്ലിമെന്ററി പരീക്ഷ റദ്ധാക്കി, വിവിധ പരീക്ഷാഫലങ്ങൾ: എംജി വാർത്തകൾ

Dec 16, 2021 at 6:07 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കോട്ടയം: 2021 ഫെബ്രുവരി 12ന് കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലും, , പത്തനംതിട്ട – മൗണ്ട് സിയോൺ ലോ കോളേജ്, ,തൊടുപുഴ – അൽ-അസർ കോളേജ്, എന്നിവിടങ്ങളിലും പരീക്ഷ എഴുതിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ.- എൽ.എൽ.ബി. (നവംബർ – 2020) വിദ്യാർത്ഥികളുടെ ജി-6986-എഫ്.എൽ. 4-ലോ ഓഫ് കോൺട്രാക്ട് (2018 അഡ്മിഷൻ റഗുലർ) സപ്ലിമെന്ററി പരീക്ഷ റദ്ദാക്കിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
പ്രസ്തുത വിദ്യാർത്ഥികളുടെ (2015-2017 അഡ്മിഷൻ) ജി-6986-എഫ്.എൽ. 4- ലോ ഓഫ് കോൺട്രാക്ട് – I ജനറൽ പ്രിൻസിപ്പിൾ വിഷയത്തിൻ്റെ പുന:പരീക്ഷ ഡിസംബർ 21 -ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.

വിവിധ പരീക്ഷാഫലങ്ങൾ

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എഡ് (റെഗുലർ, ഒന്നാം സെമസ്റ്റർ സപ്ലിമെന്റ്‌റി – എഡ്യുക്കേഷൻ ഫാക്കൽറ്റി, സി.എസ്.എസ്., 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഒക്ടോബർ മാസത്തിൽ നടത്തിയ 2019-2021 ബാച്ച് മൂന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പഞ്ചവത്സര ബി.എ. – എൽ.എൽ.ബി (ഹോണേഴ്സ്) ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി എട്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 320, 160 രൂപ അപേക്ഷാ ഫീസ് സഹിതം ഡിസംബർ 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

\"\"

സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് (എം.റ്റി.റ്റി.എം.) (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പുന:പരിശോധനയ്ക്ക് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസ് അടയ്‌ക്കേണ്ടത്.

\"\"

Follow us on

Related News