JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: കർണാടകയിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ (ഡിസംബർ17) അവസാനിക്കും. http://
kea.kar.nic.in വെബ്സൈറ്റ് വഴി
അപേക്ഷ നൽകാം. കർണാടക എക്സാമിനേഷൻസ് അതോറിറ്റിയാണ് (കെഇഎ) നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുക. നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്. സർക്കാർ,സ്വകാര്യ, എൻആർഐ, അദർ വിഭാഗം സീറ്റുകളിൽ പ്രവേശനം നൽകും. ഗവ.കോളേജുകളിലെ 100 ശതമാനം പ്രൈവറ്റ് നോൺ മൈനോറിറ്റി കോളേജിൽ എം.ബി.ബി.എസിന് 40 ശതമാനം, ബി.ഡി.എസിന് 35 ശതമാനം, സ്വകാര്യ മൈനോറിറ്റി (റിലിജിയസ് ആൻഡ് ലിംഗ്വിസ്റ്റിക്സ്) മെഡിക്കൽ/ഡെന്റൽ കോളേജിൽ 25 ശതമാനം സീറ്റുകൾ ഗവ. സീറ്റുകളാണ്. ഇത് കർണാടക സ്വദേശികൾക്കായി മാറ്റിവച്ചതാണ്.