പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എംജി സർവകലാശാലയുടെ 6 പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതികൾ

Dec 15, 2021 at 7:03 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: 2021 ജൂലൈയിൽ നടന്ന എം.എ. പൊളിറ്റിക്കൽ സയൻസ് സി.എസ്.എസ്. നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 29 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസടയ്ക്കേണ്ടത്.

മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2018 അഡ്മിഷൻ – റെഗുലർ)/ ത്രിവത്സര എൽ.എൽ.ബി. (2014-2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2013 അഡ്മിഷൻ – ഒന്നാം മേഴ്സി ചാൻസ്/ 2012 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ്/ 2012 -ന് മുൻപുള്ള അഡ്മിഷൻ – മൂന്നാം മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ ഫീസ് സഹിതം ഡിസംബർ 29 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സ്വീകരിക്കും.

സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് 2021 നവംബറിൽ നടത്തിയ 2019 ബാച്ച് – രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്നോളജി(റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 29 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസടയ്ക്കേണ്ടത്.

2021 സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ – എം. എസ് സി – മെഡിക്കൽ മൈക്രോബയോളജി(റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടന്ന പത്താം സെമസ്റ്റർ ബി.ആർക് റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ http://mgu.ac.in എന്ന വെബ്സൈറ്റിൽ.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്സി ചാൻസ് – പഴയ സ്കീം) പരീക്ഷകൾ ഡിസംബർ 20 -ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്സി ചാൻസ് – പഴയ സ്കീം) പരീക്ഷകൾ ഡിസംബർ 23 -ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്സി ചാൻസ് – പഴയ സ്കീം) പരീക്ഷകൾ ജനുവരി 11 -ന് ആരംഭിക്കും.

Follow us on

Related News