പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ജെൻഡർ ന്യൂട്രൽ യൂണിഫോമിട്ട് അവരെത്തി: സ്ഥാനതല പ്രഖ്യാപനം

Dec 15, 2021 at 11:03 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ യൂണിഫോം തുല്യതയുമായി ബാലുശ്ശേരി ജിജിഎച്ച്എസ്എസ്. ഈ വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിയ ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ലിംഗ സമത്വ യൂണിഫോം സംവിധാനം നടപ്പാക്കിയത്. ആൺ പെൺ വ്യത്യാസമില്ലാതെ ഒരേ വസ്ത്ര മണിഞ്ഞു സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ക്ലാസിലെത്തി.

\"\"

പാന്റ്സും ഷർട്ടുമാണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വേഷം. \’ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ സംസ്ഥാനതല പ്രഖ്യാപനം\’ ഇന്ന് 12ന് ബാലുശ്ശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നത്തോടെ ബാലുശ്ശേരി ജിജിഎച്ച്എസ് സ്കൂൾ കേരളത്തിന്‍റെ വിദ്യാഭ്യാസചരിത്രത്തിൽ ഇടംപിടിക്കും. ലിംഗ സമത്വ യൂണിഫോം പദ്ധതിയുടെ പ്രഖ്യാപനം ഓൺലൈനായി മന്ത്രി ആർ.ബിന്ദു നിർവഹിക്കും. അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിംയുവസംഘടനകൾ രംഗത്തെത്തി. \’വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം\’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. ബാലുശേരി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ തീരുമാനിച്ചത് സ്കൂൾ പിടിഎയും തദ്ദേശസ്ഥാപനവും ചേര്‍ന്നാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സമൂഹം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News