പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

പ്ലസ് വൺ പ്രവേശനം: സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് ഇന്ന്

Dec 14, 2021 at 5:10 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും സർക്കാർ
സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകളും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് ക്വാട്ടയിൽ ഉൾപ്പെടെയുള്ള ഒഴിവുകളും ചേർത്തുള്ള ജില്ല/ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ഇന്ന് (ഡിസംബർ-14) രാവിലെ 9ന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ പോർട്സ് ക്വാട്ടയിലോ പ്രവേശനം
നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ
മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ
സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിനോ അപേക്ഷ സമർപ്പിക്കാം. കാൻഡിഡേറ്റ് ലോഗിനിലെ \”Apply for
School/Combination Transfer\”
ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ
സമർപ്പിക്കാവുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ്
ലോഗിനിലൂടെ ഇന്ന് (ഡിസംബർ14) രാവിലെ 10 മണി മുതൽ ഡിസംബർ 16ന് വൈകിട്ട് 4വരെ ഓൺലൈനായി സമർപ്പിക്കാം.

\"\"

സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ
അലോട്ട്മെൻറിനു ശേഷമുള്ള ഒഴിവുകൾ മൂന്നാം സപ്ലിമെൻററി അലോട്ട്മെന്റിൽ ഡിസംബർ 20 ന് രാവിലെ 9ന് പ്രസിദ്ധീകരിക്കുന്നതാണ്. വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും
നാളിതുവരെ ഹയർസെക്കൻഡറി
പ്രവേശനം ലഭിക്കാത്തവർക്ക് പ്രസിദ്ധപ്പെടുത്തുന്ന
വേക്കൻസിയിലേയ്ക്ക് പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കുവാനും വിവിധ
കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക്പു തിയതായി സമർപ്പിക്കുവാനും ഡിസംബർ 20ന് രാവിലെ 10മുതൽ അവസരമുണ്ടാകും.

Follow us on

Related News