JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
വയനാട്: മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവ് വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ (എസ് 3) ബി.ടെക് ലാറ്ററൽ എൻട്രി (ലെറ്റ്) സീറ്റുകളിൽ ലെറ്റ് 2021 പ്രോസ്‌പെക്ടസിന് വിധേയമായി തത്‌സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആവശ്യമായ രേഖകൾ സഹിതം 15 ന് രാവിലെ 11 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. നിലവിൽ പ്രവേശനം ലഭിച്ചവർ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം (സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നുള്ളവരൊഴികെ). പുതുതായി പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കി മുഴുവൻ ഫീസും അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://gecwyd.ac.in, 0493 5257321.

0 Comments