തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 38 ഒഴിവുകളാണുള്ളത്. എൻസിഎ ഒഴിവുകളുമുണ്ട്. ആയുർവേദ, ഹിന്ദി, ഹിസ്റ്ററി, മലയാളം, മോഹിനിയാട്ടം, സൈക്കോളജി, സാൻസ്ക്രിട് തിയറ്റർ, ഉറുദു, ഭരതനാട്യം, വാസ്തുവിദ്യ എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകളുള്ളത്. അപേക്ഷ ഓൺലൈനായി ഡിസംബർ 24 വരെ നൽകാം. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. പ്രഫസർ അപേക്ഷയിലേക്ക് പ്രായപരിധിയില്ല. അസിസ്റ്റന്റ് പ്രഫസർ വയസ്സ് 40ൽ താഴെയാണ്. ശമ്പളം പ്രഫസർക്ക് 1,44,200, അസിസ്റ്റന്റ് പ്രഫസർക്ക് 57,700 രൂപയുമാണ്.
അപേക്ഷ ഫീസ്, പ്രഫസർ 5000, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 1250. അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് 3000, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 750. ഫീസ് ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ അപേക്ഷയുടെ എട്ടു ഹാർഡ് കോപ്പിയും ബന്ധപ്പെട്ട രേഖകളും പിബിഎഎസ് ഷീറ്റും സഹിതം ഡിസംബർ 31 വരെ The Registrar, Sree Sankaracharya University of Sanskrit, Kalady-683 574 ഈ വിലാസത്തിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.