തിരുവനന്തപുരം: ഡിസംബർ 13മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം കുട്ടികളും ഇന്ന് യൂണിഫോം ഇല്ലാതെയാണ് സ്കൂളുകളിലെത്തിയത്. യൂണിഫോം തയ്ച്ച് കിട്ടുന്നതിലെ കാലതാമസവും, കോവിഡ് വ്യാപന സാഹചര്യവുമാണ് ഇതിന്റെ പ്രധാന കാരണം. അധ്യാപകർ യൂണിഫോം നിർബന്ധമാക്കാൻ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും പല കുട്ടികൾക്കും യൂണിഫോം ലഭിച്ചിട്ടില്ല. മുഴുവൻ വിദ്യാർത്ഥികളും യൂണിഫോമിലെത്താൻ കുറച്ചു കൂടി കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. ബസ് കൺസെഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് യുണിഫോം നിർബന്ധമാക്കിയത്.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...