സ്പോട്ട് അഡ്മിഷൻ, പരീക്ഷാഫലങ്ങൾ: കേരള സർവകലാശാല വാർത്തകൾ

Dec 13, 2021 at 5:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ്
എൻജിനീയറിങ്ങിൽ രണ്ടാം വർഷ ബി.ടെക് കോഴ്സിലെ (ഇ.സി.ഇ, സി.എസ്.ഇ ,ഐ.ടി)
ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2021 ഡിസംബർ 15ന് കോളേജ് ഓഫീസിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് http://ucek.in സന്ദർശിക്കുക. ഫോൺ: 9037119776, 9388011160, 9447125125

പ്രായോഗിക പരീക്ഷ

കേരളസർവകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ
റിലേറ്റ്ഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ ഡിസംബർ 16, 17, 20, 21 തീയതികളിൽ അതാത് കോളേജിൽ നടക്കും. വിശദവിവരം വെബ്സൈറ്റിൽ.

പരീക്ഷാഫലം

കേരളസർവകലാശാല 2020 മാർച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്
പഞ്ചവത്സര ബി.എ/ ബി.കോം/ബി.ബി.എ എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും ഡിസംബർ
അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഫ്.എ
(പെയിന്റിംഗ്, സ്കൾപ്ച്ചർ) പരീക്ഷകളുടെ റിവൈസ്ഡ് റിസൾട്ട് പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട തീയതി ഡിസംബർ 31.
വിശദമായ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2021 ജൂലൈ മാസം നടത്തിയ ഒന്നാം വർഷ ബി.എഫ്.എ
(ഇന്റഗ്രേറ്റഡ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഡിസംബർ 31.വിശദവിവരം വെബ്സൈറ്റിൽ.

ടൈംടേബിൾ

കേരളസർവകലാശാല മൂന്നും നാലും സെമസ്റ്റർ വിദൂര വിദ്യാഭ്യാസ കേന്ദ്രം ബി.എ,
ബി.കോം, ബി.എസ്.സി മാത്തമാറ്റിക്സ് , ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ,
ബി.ബി.എ (2019, 2018, 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ ഡിസംബർ 20ന്
ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2021 ഏപ്രിൽ മാസം നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്
എൽഎൽബി പരീക്ഷ ഉത്തര ക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 2021 ഡിസംബർ മാസം 14, 15, 16 തീയതികളിൽ ഇ.ജെ X
സെക്ഷനിൽ എത്തണം.

\"\"

Follow us on

Related News