പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പൊതുവിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് UNICEF: കൂടുതൽ സഹകരണം ഉറപ്പാക്കും

Dec 10, 2021 at 10:29 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് UNICEFന്റെ അഭിനന്ദനം. മന്ത്രി വി.ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു UNICEF പ്രതിനിധികൾ. UNICEF സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്നാട്, കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

\"\"

കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങളെ UNICEF പ്രതിനിധികൾ പ്രകീർത്തിച്ചു. UNICEF UNICEF മായി കൂടുതൽ സഹകരണത്തിന് കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. കരിക്കുലം പരിഷ്കരണത്തിലടക്കം സഹകരണം പ്രതീക്ഷിക്കുന്നു. പട്ടിക ജാതി, പട്ടിക വർഗ, മലയോര, തീരപ്രദേശ മേഖലകളിലുള്ള കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കുള്ള വിവിധതരം വിദ്യാഭ്യാസ പിന്തുണ നൽകൽ, പ്രീപ്രൈമറി മേഖലക്കുള്ള സഹായം നൽകൽ തുടങ്ങി വിവിധ മേഖലകളിൽ UNICEF മായി സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു . നിലവിൽ UNICEF പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിച്ചേർന്നു പ്രവർത്തിക്കുന്ന കരിയർ പോർട്ടൽ, SCERT യുമായി ചെർന്നു തയ്യാറാക്കിയ ഉല്ലാസപ്പറവകൾ എന്നീ പദ്ധതികൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും ധാരണയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

\"\"

Follow us on

Related News