JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിലായി നിരവധി അധ്യാപക ഒഴിവുകൾ. 46 അധ്യാപകരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷ സർപ്പിക്കണം. ഡിസംബർ 30 ആണ് അവസാന തീയതി. അപേക്ഷകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7 ആണ്.

ഒഴിവുകളുടെ വിവരങ്ങൾ
അറബിക്: ഒഴിവുകൾ-3, ബിസിനസ് സ്റ്റഡീസ്: ഒഴിവുകൾ-3, കൊമേഴ്സ്:ഒഴിവുകൾ-5, കംപ്യൂട്ടർ സയൻസ്:ഒഴിവുകൾ-3, ഇക്കണോമിക്സ്:ഒഴിവുകൾ-3, ഇംഗ്ലീഷ്:ഒഴിവുകൾ-5, ഹിന്ദി:ഒഴിവുകൾ-3, ഹിസ്റ്ററി:ഒഴിവുകൾ-5, മലയാളം:ഒഴിവുകൾ-5, ഫിലോസഫി: ഒഴിവുകൾ-3, സംസ്കൃതം:ഒഴിവുകൾ-3, സോഷ്യോളജി:ഒഴിവുകൾ-5.
അപേക്ഷകർക്ക് യുജിസിയും കേരള സർക്കാർ നിയമവും അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം. ബിസിനസ് സ്റ്റഡീസ് വിഷയത്തിലേക്ക് മാനേജ്മെന്റ്/കൊമേഴ്സ് വിഷയവും പരിഗണിക്കും. ഫിലോസഫിയിൽ ശ്രീനാരായണഗുരു സ്റ്റഡീസ് സ്പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബിരുദം/ഡോക്ടറൽ ലെവൽ അഭിലഷണീയം. കംപ്യൂട്ടർ സയൻസ് വിഷയത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ സയൻസ് പി.ജി. പരിഗണിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും http://sreenarayanaguruou.edu.in സന്ദർശിക്കുക. അപേക്ഷയുടെ പകർപ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അനുബന്ധ രേഖകളും Registrar, Sreenarayanaguru Open University, Kureepuzha, Kollam-691601 എന്ന വിലാസത്തിലേക്ക് അയക്കണം.
