എംജി സർവകലാശാല പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ അടക്കമുള്ള ഇന്നത്തെ വാർത്തകൾ

Dec 10, 2021 at 5:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കോട്ടയം: ഡിസംബർ 17ന് നടത്താനിരുന്ന ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2020 -ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷാതീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. സെമസ്റ്റർ സൈബർ ഫോറൻസിക് (പുതിയ സ്കീം – 2020 അഡ്മിഷൻ – റെഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്)പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 10-നും 13-നും നടക്കും.

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 21-നും 23-നും നടക്കും.

അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ് (2018 അഡ്മിഷൻ – റെഗുലർ/ 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 20 വരെയും 525 രൂപ പിഴയോടെ ഡിസംബർ 21 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 22 -നും അപേക്ഷിക്കാം.

\"\"

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ എം.എസ് സി- മെഡിക്കൽ മൈക്രോബയോളജി – (റഗുലർ / സപ്ലിമെന്റി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 മെയിൽ നടന്ന ബി.ആർക് – ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നാലാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ആറാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്ക്കേണ്ടത്.

\"\"

2021 ഏപ്രിലിൽ നടന്ന ഒൻപതാം സെമസ്റ്റർ ബി.ആർക് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്ക്കേണ്ടത്.

വിവരം നൽകണം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതിനായി എല്ലാ പഠനവകുപ്പുകളും, അക്കാദമിക് സെന്ററുകളും, അഫിലിയേറ്റഡ് കോളേജുകളും, റിസർച്ച് സെന്ററുകളും 2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരം 2022 ജനുവരി അഞ്ചിന് മുൻപായി നിശ്ചിത ഫോർമാറ്റിൽ mguannualreport2021@mail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകണം. വിവരം നൽകേണ്ട ഫോർമാറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭിക്കും

Follow us on

Related News