JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെൻറ് ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോയും കോഴ്സ് ഫീസുമായി താഴെ കൊടുത്തിരിക്കുന്ന തീയതികളിൽ ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ മാർ്ക്കറ്റിങ് – ഡിസംബർ 16.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അപ്ലൈഡ് ക്രിമിനോളജി – ഡിസംബർ 13. രണ്ട് കോഴ്സുകൾക്കും പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ളവരെ പരിഗണിക്കും.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ആർട്ട് ഓഫ് ഹാപ്പിനെസ് – ഡിസംബർ 10. യോഗ്യത : 18 വയസ്സിന് മുകളിൽ പ്രായo, എഴുതാനും വായിക്കാനുമുള്ള കഴിവ്.
ഡിപ്ലോമ കോഴ്സ് ഇൻ കൗൺസിലിങ്- ഡിസംബർ 14. വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി/ പ്ലസ്ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗൺസിലിങ് പാസ്സായിരിക്കണം.
ഡിപ്ലോമ കോഴ്സ് ഇൻ ഓർഗാനിക് ഫാമിങ് – ഡിസംബർ 15-
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓർഗാനിക് ഫാമിംഗ് പാസ്സായിരിക്കണം.
വിശദവിവരങ്ങൾക്ക് : ഫോൺ – 8301000560