ഇന്നത്തെ പരീക്ഷാഫലങ്ങൾ, പരീക്ഷാതീയതി: എംജി വാർത്തകൾ

Dec 3, 2021 at 4:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: 2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്., എം.എസ് സി. സൈക്കോളജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 15 വരെ സ്വീകരിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് 2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ – ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ. – ഡെവലപ്മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

\"\"

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് – മെഡിക്കൽ ഡോക്യുമെന്റേഷൻ റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപയുടെയും 160 രൂപയുടെയും ഫീസ് സഹിതം ഡിസംബർ 14 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം ഹാൾ ടിക്കറ്റിന്റെയോ മാർക്ക് ലിസ്റ്റിന്റെയോ പകർപ്പ് ഹാജരാക്കണം.

2021 ജനുവരിയിൽ നടന്ന എം.എസ്.സി. – അപ്ലൈഡ് മൈക്രോ ബയോളജി മൂന്നാം സെമസ്റ്റർ റെഗുലർ/ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ എട്ട് വരെ സ്വീകരിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ http://mgu.ac.in ലഭ്യമാണ്.

\"\"

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റെഗുലർ (അഫിലിയേറ്റഡ് കോളേജുകൾക്ക്) പരീക്ഷകൾ ഡിസംബർ 21 -ന് നടക്കും. പിഴയില്ലാതെ ഡിസംബർ 13 വരെയും 525 രൂപ പിഴയോടെ ഡിസംബർ 14 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 15 -നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എം.എ. സിറിയക്ക് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ഡിസംബർ 15 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ആറു വരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ എട്ടിനും അപേക്ഷിക്കാം.

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. – 2016 അഡ്മിഷൻ – സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ – മേഴ്സി ചാൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 14 വരെയും 525 രൂപ പിഴയോടെ ഡിസംബർ 16 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 20 -നും അപേക്ഷിക്കാം.

നിയമന നടപടി നിർത്തിവച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സിനിയർ ഹാർഡ്വെയർ / നെറ്റ്വർക്ക് എഞ്ചിനീയർ (താത്കാലിക – കരാർ) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി നവംബർ 25 -ന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ് ചെയ്തതായി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.

Follow us on

Related News