JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിന് 2 സയൻസ് കോഴ്സുകൾക്ക് അനുമതി ലഭിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്കാണ് യു.ജി.സി. അനുമതി നൽകിയത്. എം.എസ്.സി. കംമ്പ്യൂട്ടർ സയൻസ്, എംഎസ്.സി. മാത്തമാറ്റിക്സ് എന്നിവയാണ് പുതിയ ഡിസ്റ്റൻസ് പ്രാഗ്രാമുകൾ. കഴിഞ്ഞ മാസം
വിദൂരവിദ്യാഭ്യാസവിഭാഗത്തിന് അനുവദിച്ച 20 യു.ജി. പി.ജി. പ്രോഗ്രാമുകൾക്കു
പുറമെയാണ് ഈ കോഴ്സകൾ. അനുവദിച്ച് ഈ പ്രോഗ്രാമുകൾ ഉൾപ്പെടെയുളള 22
പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബർ 15 വരെയാണ്.

അപേക്ഷയുടെ ശരിപ്പകർപ്പും, അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടം ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഡിസംബർ 15 വൈകുന്നേരം അഞ്ചു മണിക്കു മുൻപായി നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. എം.എസ്.സി. കംമ്പ്യൂട്ടർ സയൻസ്, എം.എസ്.സി. മാത്തമാറ്റിക്സ് എന്നീ പ്രോഗ്രാമുകൾക്കുള്ള തെരഞ്ഞെടുപ്പ് മെറിറ്റും സംവരണവും
പാലിച്ചുകൊണ്ടായിരിക്കും.
വിശദ വിവരങ്ങൾക്കും അപേക്ഷസമർപ്പിക്കുന്നതിനും
http://ideku.നെറ്റ് സന്ദർശിക്കുക.
