പുതുക്കിയ പരീക്ഷകൾ, സ്പെഷ്യൽ പരീക്ഷ: കേരള സർവകലാശാല വാർത്തകൾ

Dec 2, 2021 at 7:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: കേരളസർവകലാശാല 2021 ഡിസംബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ
ബി.എഡ്. ഡിഗ്രി (2019 സ്കീം) പരീക്ഷ ഡിസംബർ 7 ന് നടത്തും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി ഓൺലൈൻ സ്പെഷ്യൽ പരീക്ഷ 2021 ഡിസംബർ 8 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈം ടേബിൾ

കേരളസർവകലാശാല 2021 ഡിസംബർ ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ
എം.സി.എ. (റെഗുലർ 2020 സ്കീം – 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ
സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സ്പെഷ്യൽ പരീക്ഷ

കേരളസർവകലാശാല 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (2020 സ്കീം – യു.ഐ.എം./ട്രാവൽ ആന്റ് ടൂറിസം ഉൾപ്പെടെ), 2021 ആഗസ്റ്റിൽ നടത്തിയ നാലാം
സെമസ്റ്റർ എം.ബി.എ. (2018 സ്കീം – യു.ഐ.എം. ഉൾപ്പെടെ ട്രാവൽ ആന്റ് ടൂറിസം/ഈവ്നിംഗ്-റെഗുലർ) പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ എഴുതാൻ സാധിക്കാത്ത റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാ
വുന്നതാണ്. വിദ്യാർത്ഥികൾ പേര്, കാൻഡിഡേറ്റ് കോഡ്, എക്സാം കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ, തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റേയോ സാക്ഷ്യപത്രം (അസൽ രേഖകൾ) സഹിതം 2021 ഡിസംബർ 16 നുളളിൽ അതാത് പ്രിൻസിപ്പാൾമാർക്ക്
സമർപ്പിക്കേണ്ടതാണ്.

സ്പെഷ്യൽ പരീക്ഷ

കേരളസർവകലാശാല 2020 ഡിസംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.കോം./ബി.സി.എ./ബി.ബി.എ./ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് (എസ്.ഡി.ഇ.) പരീക്ഷകൾ കോവിഡ് പോസിറ്റീവ്/ഹോം ക്വാറന്റൻ കാരണം എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കുളള സ്പെഷ്യൽ പരീക്ഷ 2021 ഡിസംബർ 6 മുതൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. എല്ലാ
വിദ്യാർത്ഥികളും കാര്യവട്ടം എസ്.ഡി.ഇ.യിൽ പരീക്ഷ എഴുതേണ്ടതാണ്.

കേരള സർവകലാശാല ലൈബ്രറി പ്രവർത്തന സമയത്തിൽ മാറ്റം

കോവിഡ് പശ്ചാത്തലത്തിൽ കേരളസർവകലാശാല ലൈബ്രറിയുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആയിരുന്നു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലഘൂകരിച്ച് ലൈബ്രറിയുടെ പ്രവർത്തനസമയം പൂർവ്വസ്ഥിതിയിൽ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ലൈബ്രറി പ്രവർത്തിക്കും. എല്ലാ രണ്ടാം ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും എല്ലാ ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2മണി മുതൽ രാത്രി 8 മണി വരെയും ലൈബ്രറി പ്രവർത്തിക്കും. പൊതുഅവധി ദിനങ്ങളിൽ ലൈബ്രറി പ്രവർത്തിക്കുന്നതല്ല. കാഴ്ച പരിമിതരായ ലൈബ്രറി അംഗങ്ങൾക്കായി നവ-സാങ്കേതിക വിദ്യയുടെ സഹായത്തോടെ വായിക്കാൻ ആരംഭിച്ച പ്രത്യേക കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണഗതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറി അംഗങ്ങൾ ലൈബ്രറിഹാളിന് അകത്തും പുറത്തും കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കണം.

\"\"

Follow us on

Related News