പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

തീയതി പ്രഖ്യാപിച്ച പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

Dec 1, 2021 at 4:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ആറ് വരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴിനും 1050 സൂപ്പർഫൈനോടെ ഡിസംബർ എട്ടിനും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ രണ്ട് വരെയും 525 രൂപ പിഴയോടെ ഡിസംബർ മൂന്നിനും 1050 സൂപ്പർഫൈനോടെ ഡിസംബർ നാലിനും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി അഞ്ചു മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ഏഴ് വരെയും 525 രൂപ പിഴയോടെ ഡിസംബർ എട്ടിനും 1050 സൂപ്പർഫൈനോടെ ഡിസംബർ ഒമ്പതിനും അപേക്ഷിക്കാം.

എം.എച്ച്.ആർ.എം. ഡിഗ്രി (പുതിയ സ്കീം – 2020 അഡ്മിഷൻ – റെഗുലർ / 2016 മുതൽ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒമ്പത് മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ മൂന്ന് വരെയും 525 രൂപ പിഴയോടെ ഡിസംബർ നാലിനും 1050 സൂപ്പർഫൈനോടെ ഡിസംബർ അഞ്ചിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ബിരുദ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയക്കിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസ് അടക്കണം.

ക്രിസ്മസ് അവധി

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്തുമസ് അവധി അനുവദിച്ചു.

\"\"
\"\"

Follow us on

Related News