പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സര്‍വകലാശാല തൊഴില്‍മേളയിൽ 110 പേര്‍ക്ക് ജോലി: 863 പേര്‍ പട്ടികയിൽ

Nov 27, 2021 at 4:02 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്‍ ജി-ടെക്കുമായി സഹകരിച്ച് നടത്തിയ തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ വന്‍ തിരക്ക്. നാലായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്ന് ഉദ്യോഗാര്‍ഥികളുണ്ടായിരുന്നു. ഐ.ടി., ബാങ്കിങ്, ഇന്‍ഷൂറന്‍സ്, എജ്യുക്കേഷന്‍, മീഡിയ, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേഖലകളില്‍ നിന്നായി 43 സ്ഥാപനങ്ങളാണ് ജീവനക്കാരെ കണ്ടെത്താന്‍ എത്തിയത്. 110 പേരെ വിവിധ കമ്പനികള്‍ തെരഞ്ഞെടുത്തു. 863 പേര്‍ ജോലിക്കായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  മേള വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

\"\"

ഉദ്യോഗാര്‍ഥികളുടെ ഏത് ഗുണമാണ് സ്ഥാപനങ്ങള്‍ തേടുന്നതെന്ന് മനസ്സിലാക്കി അതനുസരിച്ച് പാഠ്യപദ്ധതിയൊരുക്കാന്‍ സര്‍വകലാശാലക്ക് സാധിക്കുമെന്ന് വി.സി. പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ പ്ലേസ്മെന്റ് പോര്‍ട്ടലിന്റെ http://placement@uoc.ac.in ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, പ്ലേസ്മെന്റ് സെല്‍ കോ-ഓഡിനേറ്റര്‍ ഡോ. യൂസഫ്, ജി.ടെക്ക്. വൈസ് പ്രസിഡന്റ് പി. ദീപക് തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on

Related News