JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കോട്ടയം: 2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി – സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ), 10 (ഡി) പി.ജി.സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (റഗുലർ, സപ്ലിമെന്ററി), സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ബോട്ടണി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജൂണിൽ ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (2020-22 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അന്തിമ സ്ഥാനപട്ടിക
2019 മെയ് മാസം നടത്തിയ എം.എസ് സി. മാത്തമാറ്റിക്സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ജിത ജെയ്ക്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ ശ്രുതി എസ്. കുമാർ, എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും പാലാ സെന്റ് തോമസ് കോളേജിലെ സി.കെ. അഞ്ജലി, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ അലീന ജോയ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

പരീക്ഷാ തീയതി
മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ എട്ടുമുതൽ നടക്കും. പിഴയില്ലാതെ നവംബർ 29 വരെയും 525 രൂപ പിഴയോടെ നവംബർ 30 നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്നിനും അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷ തീയതി
നവംബർ 24ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ദ്വിവത്സരം പരീക്ഷകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.
നവംബർ 26ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.
നവംബർ 27ന് അഫിലിയേറ്റഡ് കോളജേുകളിൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ നവംബർ 30ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.
ഡിസംബർ നാലിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ് സി./ എം.കോം./എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കും.
പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

വൈവാ -വോസി
2021 സെപ്തംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2019 അഡ്മിഷൻ – റഗുലർ – ദ്വിവത്സരം) പരീക്ഷയുടെ വൈവാ -വോസി നവംബർ 29 മുതൽ ഡിസംബർ മൂന്നുവരെ മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും തീസീസിന്റെ രണ്ടു കോപ്പിയുമായി പരീക്ഷയ്ക്ക് എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
0 Comments