പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

മുൻകൂർ അനുമതിയില്ലാതെ മാനേജ്മെന്റ് സ്‌കൂൾ കൈമാറ്റം: സർക്കുലർ പുറത്തിറങ്ങി

Nov 24, 2021 at 3:29 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന സ്‌കൂൾ മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, സർക്കുലർ തീയതിക്കു മുൻപ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ അനുമതിയോടെയല്ലാതെ നടത്തിയ കൈമാറ്റങ്ങൾ സാധൂകരിച്ചു നൽകണമെന്നാവശ്യപ്പെട്ടു വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ, അവകാശ തർക്കങ്ങളോ സിവിൽ കേസുകളോ നിലവിലില്ലാത്തവ ക്രമപ്രകാരമാണെങ്കിൽ മാത്രം 200 രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ അപേക്ഷകരിൽനിന്നു സത്യവാങ്മൂലം വാങ്ങി വിശദമായി പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാർശ സഹിതം ഒരു മാസത്തിനകം സർക്കാരിൽ സമർപ്പിക്കണം. സർക്കുലർ തീയതിക്കു ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന സമാന സ്വഭാവമുള്ള കൈമാറ്റങ്ങൾ അംഗീകരിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസർമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.


പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുൻകൂർ അനുമതി തേടാതെ നടത്തിയ മാനേജ്മെന്റ് കൈമാറ്റം സാധൂകരിക്കുന്നതിനായുള്ള നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ നിർദ്ദേശം.

\"\"

Follow us on

Related News