JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: യുജിസി നെറ്റ് പരീക്ഷയും പിജി രണ്ടാം സെമസ്റ്റർ പരീക്ഷയും ഒരേ ദിവസമായതോടെ വീട്ടിലായത് കേരള സർവകലാശാല വിദ്യാർത്ഥികൾ. നവംബർ 22, 24, 26 തീയതികളിലാണ് സർവകലാശാലയുടെ പിജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ നടക്കുന്നത്. നവംബർ 22നാണ് യുജിസി നെറ്റ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. 22ന് നടക്കുന്ന പിജി പരീക്ഷ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി ഒട്ടേറെ വിദ്യാർത്ഥികൾ സർവകലാശാലയെ സമീപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി യൂണിയനും പരീക്ഷ മാറ്റി വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ പരാതി സർവകലാശാല പരിഗണിക്കുന്നില്ലെന്നാണ് ആരോപണം. 22ന് നടക്കുന്ന പിജി പരീക്ഷ മാറ്റിയില്ലെങ്കിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് യുജിസി നെറ്റ് പരീക്ഷ എഴുതാൻ കഴിയില്ല.
