editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് ആദ്യ മെഡൽസൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന് പുതിയ ബസ്സ്കൂൾ വിനോദയാത്രകൾ രാത്രിയിലും: നിർദേശം അവഗണിച്ച് സ്കൂളുകൾകേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ: അപേക്ഷ 17വരെകേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ എൻജിനീയർ, എക്സിക്യൂട്ടീവ് നിയമനം

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനം: ഇന്നുമുതൽ രജിസ്‌ട്രേഷൻ

Published on : November 11 - 2021 | 2:06 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സ്‌കോൾ- കേരള മുഖേനയുള്ള ഒന്നാംവർഷ ഹയർസെക്കൻഡറി (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി -പാർട്ട് III) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ, പ്രാക്ടിക്കൽ ഇതര സബ്ജക്റ്റ് കോമ്പിനേഷനുകളിൽ അപേക്ഷിക്കാം. ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സ്വയം പഠനസഹായികളും, ലാബ് സാകര്യവും, പൊതു അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസ്സുകളും ലഭിക്കും. തെരഞ്ഞെടുത്ത സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളായിരിക്കും പഠനക്രേന്ദ്രങ്ങളായി അനുവദിക്കുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തെരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളിൽ അപേക്ഷിക്കാവുന്നതാണ്.

സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ, ഹയർസെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട് III) തെരഞ്ഞെടുത്ത് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ സമർപ്പിക്കാം. http://scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ നവംബർ 11 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ഡിസംബർ 15 വരെയും, 60 രൂപ പിഴയോടെ ഡിസംബർ 22 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഫീസ് അടയ്ക്കാൻ ഓൺലൈൻ പേയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് മുഖേനെ ഫീസടക്കാം. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഒറ്റ ഘട്ടമായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓഫ് ലൈൻ പേയ്‌മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്‌മെന്റ്) തെരഞ്ഞെടുക്കുന്നവർ രജിസ്‌ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തീകരിക്കേണ്ടത്. ഓഫ്‌ലൈൻ പേയ്‌മെന്റ് മോഡ് തെരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാനത്തെ ഏത് പോസ്റ്റ് ഓഫീസിലും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും, രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കണം.


ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടും തപാൽമാർഗ്ഗവും എത്തിക്കാവുന്നതാണ്. സംസ്ഥാന ഓഫീസിലേക്ക് സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗം അപേക്ഷ അയക്കേണ്ട വിലാസം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ. തിരുവനന്തപുരം-12.

0 Comments

Related News