JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും 11-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. പ്രവേശന വെബ്‌സൈറ്റിലെ (http://admission.uoc.ac.in) സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ തന്നെ സ്ഥിരപ്രവേശനം നേടാം. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 9 മുതല്‍ 11 വരെ നടക്കും.

0 Comments