JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജിയോളജിയില്‍ പി.ജി., പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവര്‍ cugeo@uoc.ac.in എന്ന ഇ-മെയിലില്‍ 14-ന് മുമ്പായി അപേക്ഷിക്കുക. അഭിമുഖ തീയതി ഇ-മെയില്‍ വഴി പിന്നീട് അറിയിക്കും.
ജിയോളജി പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ-മെയിലില്‍ 15-നെ അതിനു മുമ്പായോ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
