editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് ആദ്യ മെഡൽസൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന് പുതിയ ബസ്സ്കൂൾ വിനോദയാത്രകൾ രാത്രിയിലും: നിർദേശം അവഗണിച്ച് സ്കൂളുകൾകേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ: അപേക്ഷ 17വരെകേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ എൻജിനീയർ, എക്സിക്യൂട്ടീവ് നിയമനം

കേരള കാർഷിക സർവകലാശാലയുടെ “ഫാം ബിസിനസ് സ്കൂൾ”

Published on : November 05 - 2021 | 12:12 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തൃശൂർ: കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധം നൽകുന്നതിനും ആസൂത്രണം, നിർവ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കുന്നതിനുള്ള പാഠശാലയായ ഫാം ബിസിനസ്സ് സ്കൂളിന്റെ മൂന്നാമത്തെ ബാച്ച് ഉടൻ ആരംഭിക്കുന്നു. വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ടിന്റെ ആഭിമുഖ്യത്തിലാണ് കോഴ്സ്. പുതിയ സാങ്കേതിക വിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്മന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയിൽ കാർഷികാധിഷ്ഠിത ചെറുകിട സംരംഭങ്ങൾ നടത്താൻ കഴിയുന്ന സംരംഭകരെ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനപരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്കൂൾ നടത്തുക. കൂടാതെ രണ്ടു ദിവസത്തെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ഓരോ ബാച്ചിലും 20 സംരംഭകർക്കാണ് പരിശീലനം നൽകുന്നത്. ഫാം ബിസിനസ്സ് സ്കൂളിന്റെ മൂന്നാമത്തെ ബാച്ച് 2021 നവംബർ 22 മുതല്‍ ആരംഭിക്കുന്നതാണ്.


കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ഹയർസെക്കണ്ടറി.
അപേക്ഷ ഫീസ്‌ : 2500/- രൂപ.അപേക്ഷ നൽകേണ്ട അവസാന തിയതി:15 നവംബർ 2021. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് https://forms.gle/ezLUocARq2sfipQL9(link is external) കൂടുതൽ വിവരങ്ങൾക്ക് http://kau.in / http://cti.kau.in എന്ന വെബ്‌സൈറ്റ്  സന്ദർശിക്കുക.

തപാൽ/ഇ-മെയിൽ വഴി ബന്ധപ്പെടേണ്ട വിലാസം : പ്രൊഫസർ & ഹെഡ്, സെൻട്രൽ ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട്, വിജ്ഞാന വ്യാപന ഡറക്ടറേറ്റ്, മണ്ണുത്തി പി.ഒ., തൃശൂര് – 680651.

ഇ-മെയിൽ: cti@kau.in(link sends e-mail)

ഫോൺ: 0487-2371104

0 Comments

Related News