പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എസ്.സി.ഇ.ആർ.ടിയുടെ എജ്യൂക്കേഷണൽ ടെക്നോളജി ലാബ് പ്രവർത്തനം തുടങ്ങി

Nov 5, 2021 at 8:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ടായി എഡ്യൂക്കേഷണല്‍ ടെക്നോളജി ലാബ്. ഡിജിറ്റല്‍ ക്ലാസ്സുകളുടെ റെക്കോര്‍ഡിങ്, ഡിജിറ്റല്‍ വിഭവങ്ങള്‍ തയാറാക്കല്‍, ഓഡിയോ വീഡിയോ റെക്കോര്‍ഡിങ്, വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് എസ്.സി.ഇ.ആര്‍.ടിയില്‍ സജ്ജീകരിച്ചിരിക്കുന്ന എഡ്യൂക്കേഷണല്‍ ടെക്നോളജി ലാബിലൂടെ ലക്ഷ്യമിടുന്നത്. നവസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനബോധന പ്രക്രിയ ഫലപ്രദമാക്കുക എന്നതാണ് ലാബിന്റെ ഉദ്ദേശം. ഡിജിറ്റല്‍ വിഭവങ്ങള്‍ കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുന്നതും ജീവിതനൈപുണി വികാസത്തിന് സഹായകവുമാണ്.

വൈവിധ്യം, ദൃശ്യതനിമ, ആശയ പ്രകടനസാധ്യത എന്നിവ സമന്വയിപ്പിച്ച് തയ്യാറാക്കപ്പെട്ട ഡിജിറ്റല്‍ വിഭവങ്ങള്‍ ജീവിത നൈപുണികള്‍ ആര്‍ജ്ജിച്ച പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകരമാകും. ലാബിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, കൈറ്റ് സി ഇ ഒ അൻവർ സാദത്,എസ് ഐ ഇ എം എ ടി ഡയറക്ടർ ഡോ. എം എ ലാൽ, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

\"\"

Follow us on

Related News