പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാഴ്ച പരിമിതരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ: പരിശീലനം തുടങ്ങി

Nov 2, 2021 at 6:37 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലുള്ള 456 അധ്യാപകർക്കാണ് പരിശീലനം ആരംഭിച്ചത്. സ്വതന്ത്രസോഫ്റ്റ്‍വെയറിലുള്ള പ്രത്യേക ഐസിടി പരിശീലനമടക്കമാണ് കാഴ്ചപരിമിതിയുള്ള അധ്യാപകർക്കും നല്‍കുന്നത്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനും കാഴ്ചപരിമിതി ഒരു തടസമല്ലാത്ത വിധം \’ഓർക’ സ്വതന്ത്ര സോഫ്റ്റ്‍വെയർ സ്ക്രീന്‍ റീഡിംഗ് പോലുള്ളവ നേരത്തെ തന്നെ കൈറ്റ് സ്കൂളുകളിലെ ലാപ്‍ടോപ്പുകളില്‍ വിന്യസിച്ചിട്ടുണ്ട്.
അധ്യാപകരും കുട്ടികളും നേരിട്ട് വിനിമയം സാധ്യമാക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ജിസ്യൂട്ട് പ്ലാറ്റ്ഫോം പൊതുവിദ്യാലയങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്തുലക്ഷത്തിലധികം കുട്ടികള്‍ക്കും അധ്യാപക‍ർക്കും ലോഗിന്‍ ഐ‍‍ഡി നല്‍കി കഴിഞ്ഞു. എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുകയും ചെയ്തു. പ്ലസ് ടു വിഭാഗത്തിലെ അധ്യാപക പരിശീലനവും ഈ ആഴ്ച ആരംഭിച്ച് അടുത്ത ആഴ്ചയോടെ പൂ‍ർണമാകും.


ഇതോടൊപ്പമാണ് സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പരിശീലനം നല്‍കാന്‍ കൈറ്റ് പ്രത്യേക മൊഡ്യൂള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കാഴ്ചപരിമിതരായ അധ്യാപകരെക്കൂടി പരിശീലകരാക്കിയാണ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമുള്ള അധ്യാപകർക്ക് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ പരിശീലന പുരോഗതി തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ച പരിമിതർക്കായുള്ള ഗവണ്‍മെന്റ് സ്കൂളിലെത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വിലയിരുത്തി. പഠിതാക്കളുമായി ആശയവിനിമയം നടത്തിയശേഷം പരിശീലനത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന അവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

\"\"
\"\"

Follow us on

Related News