പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചു

Oct 28, 2021 at 2:36 am

Follow us on

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി കെഎസ്ആർടിസി ആരംഭിക്കുന്ന ബോണ്ട് സർവീസിന്റെ നിരക്കുകൾ വീട്ടിക്കുറച്ചു. 100
കിലോമീറ്റർ വരെ ഓടുന്നതിനു ഒരു ബസിന് പ്രതിദിനവാടക 7,500 രൂപയാക്കി കുറച്ചു. നേരത്തെ 10കിലോമീറ്ററിന് 6000 രൂപ ഇടാക്കും എന്നാണ് അറിയിച്ചിരുന്നത്. സ്കൂളുകൾ 20 ദിവസത്തെ വാടക മുൻകൂർ അടച്ചാൽ മതി. 3 മാസത്തെ പണം മുൻ‌കൂർ അടക്കണെമന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഒരു ബസിന് നാലു ട്രിപ്പുകൾ വരെ നടത്താമെന്നും പുതിയ ഉത്തരവിൽ പറയുന്നു. പുതുക്കിയ ചാർജ് പ്രകാരം 10 കിലോമീറ്റർ യാത്രചെയ്യാൻ ഒരു വിദ്യാർത്ഥി നൽകേണ്ടത് 46 രൂപയാണ്. നേരത്തെ കെഎസ്ആർടിസി നിശ്ചയിച്ച നിരക്കുപ്രകാരം 10കിലോമീറ്റർ അകലെനിന്ന് സ്കൂളിൽ വന്ന് തിരിച്ചുപോകാൻ ഒരു ദിവസം ഒരു വിദ്യാർത്ഥി നൽകേണ്ടിയിരുന്നത് 118 രൂപയാണ്. നിരക്കുകൾ കുറച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് പ്രകാരം 100 കിലേമീറ്റർ
വരെയുള്ള സർവീസിന് ഒന്നര ലക്ഷം രൂപയാണ് സ്കൂളുകൾ മുൻകൂട്ടി അടയ്ക്കേണ്ടി വരിക. 200 കിലോമീറ്റർ ദൂരത്തിന് 2ലക്ഷം രൂപയും.

\"\"


പഴയ ഉത്തരവ് പ്രകാരം സ്കൂളുകൾ ഏറ്റവും കുറഞ്ഞത് 4.25 ലക്ഷം രൂപ കെട്ടിവയ്ക്കണമായിരുന്നു.പുതിയ ഉത്തരവനുസരിച്ച്, ഒരു ട്രിപ്പിൽ വലിയ ബസ് ആണെങ്കിൽ പരമാവധി 50 കുട്ടികളെ വരെഅനുവദിക്കും.

\"\"

Follow us on

Related News