പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

സീറ്റ്‌ ഒഴിവുകൾ, പരീക്ഷ ടൈം ടേബിൾ: ഇന്നത്തെ എംജി വാർത്തകൾ

Oct 27, 2021 at 5:48 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തുന്ന സോഷ്യൽ വർക് ഇൻ ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ വിഭാഗത്തിലുള്ള ബിരുദാനന്തര ബിരുദ (എം.എ.എസ്.ഡബ്ള്യു.ഡി.എസ്) കോഴ്സിൻറെ പുതിയ ബാച്ചിൽ SC വിഭാഗത്തിൽ രണ്ടും OEC,MUSLIM,LC വിഭാഗങ്ങളിൽ ഓരോ സീറ്റും വീതവും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 28 ന് രാവിലെ 10:30 ന് സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നേരിട്ട് ഹാജരാകണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. MUSLIM,LC വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്തപക്ഷം പ്രസ്തുത ഒഴിവുകളിലേക്ക് ഒക്ടോബർ 29 ന് രാവിലെ 10:30 ന് ജനറൽ വിഭാഗം വിദ്യാർത്ഥികളെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 2731034.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വകുപ്പിൽ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൻറെ ബാച്ചിൽ(2021 അഡ്മിഷൻ) ST വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 29ന് 3:30ന് മുൻപായി AdAXI സെക്ഷനിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497664697

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് കോഴ്സിൻറെ ബാച്ചിൽ (2021 അഡ്മിഷൻ) SC,ST വിഭാഗത്തിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്.അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 28ന് 3:30ന് മുൻപായി AdAXI സെക്ഷനിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446459644.

\"\"

പരീക്ഷാഫലങ്ങൾ

ഐ.ഐ.ആർ.ബി.എസ് 2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് – ഫാക്കൽറ്റി ) സി.എസ്.എസ്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പെപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾ www.mgu.ac.in വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

2019 നവമ്പറിൽ നടത്തിയ എം.എസ്.സി – ഫിഷറി ബയോളജി ആൻഡ് അക്ക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവമ്പർ 9 വരെ സർവ്വകലാശാലയിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. അപേക്ഷകൾ വെബ് സൈറ്റിൽ ലഭ്യമാണ്.

\"\"

പരീക്ഷ ടൈംടേബിൾ

മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ടെക് (2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ് ) പരീക്ഷകളുടെ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ (www.mgu.ac.in) പ്രസിദ്ധീകരിച്ചു.

പരീക്ഷ നവംബർ 8മുതൽ

ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷകൾ നവമ്പർ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ

Follow us on

Related News