\’
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ SET 2022 (Kerala State Eligibility Test) അപേക്ഷ സമർപ്പിക്കാനുള്ള സമയം 30ന് അവസാനിക്കും. 30ന് വൈകിട്ട് 5 വരെഅപേക്ഷ സമർപ്പിക്കാം. 2022ജനുവരി 9നാണ് പരീക്ഷ നടക്കുക. http://lbscentre.
kerala.gov.in വഴി അപേക്ഷ നൽകാം.
പരീക്ഷ
രണ്ടു പേപ്പറാണ് പരീക്ഷക്ക് ഉണ്ടാവുക. പൊതുവിജ്ഞാനവും അധ്യാപന അഭിരുചി
യും പരിശോധിക്കുന്നതാണ് ഒന്നാമത്തെ പേപ്പർ. ഇത് എല്ലാവരും എഴുതണം.
രണ്ടാം പേപ്പറിൽ ബന്ധപ്പെട്ട വിഷയമാണ് ഉണ്ടാകുക. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് സമ്പ്രദായം ഉണ്ടാവില്ല.
യോഗ്യത
50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും ബി.എഡും ഉള്ളവർക്ക് സെറ്റ് എഴുതാം. പട്ടികവിഭാഗക്കാർക്ക് 5ശതമാനം മാർക്ക് ഇളവ് അനുവദിക്കും.നിശ്ചിത വിഷയങ്ങളിൽ ഡി.എൽ.എഡ്. / എൽ.ടി.ടി.സി. യോഗ്യതയുള്ളവർക്ക് ബിഎഡ് നിർബന്ധമല്ല. 50% മാർക്കോടെ ബയോടെക്നോളജി എംഎസ്തിയും നാച്വറൽ സയൻസ് ബിഎഡും ഉള്ളവർക്കും സെറ്റ് എഴുതാം.
