പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി

Oct 26, 2021 at 8:55 pm

Follow us on


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആദ്യദിനത്തിൽ 58,210 വിദ്യാർഥികളാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 55 1964 പേർ നിലവിലുള്ള അപേക്ഷ പുതുക്കിയ വിദ്യാർഥികളാണ്. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം 40 1666 സീറ്റുകളിലാണ് പ്രവേശനം നൽകുക. മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും
ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഇന്ന് രാവിലെ 10 മണി മുതൽ സ്വീകരിച്ചുതുടങ്ങി. സപ്ലിമെന്ററി
അലോട്ട്മെൻറിനായുള്ള വേക്കൻസിയും മറ്റു വിശദ നിർദ്ദേശങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in ൽ ലഭ്യമാണ്. ഇന്ന് രാവിലെ 10 മുതൽ ഒക്ടോബർ 28ന് വൈകിട്ട് 5 മണിവരെ (പുതുക്കൽ/പുതിയത്) അപേക്ഷാഫാറം ഓൺലൈനായി സമർപ്പിക്കാം. വെബ്സൈറ്റിലെ \”Click for Higher Secondary Admission\” എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന്ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ കഴിയില്ല. അപേക്ഷകാർക്ക് ആവശ്യമായ
നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ് ഡെസ്കകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

\"\"

Follow us on

Related News