പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: ഇനി 4 നാൾ പാലക്കാടൻ വിസ്മയംകേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

സ്പോട്ട് അഡ്മിഷൻ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

Oct 21, 2021 at 6:18 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിലെ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബർ 26ന് സ്പോട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുമായി വൈകീട്ട് നാലിനകം പഠനവകുപ്പ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731039, 9447588931.

പരീക്ഷാഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്മെന്റ് (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് മാനേജ്മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ മൈക്രോബയോളജി (നോൺ സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ രണ്ടുവരെ അപേക്ഷിക്കാം.

എക്സ്റ്റേണൽ പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്.) 2019-21 എക്സ്റ്റേണൽ പരീക്ഷകൾ ഒക്ടോബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 28 നും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

\"\"

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്ന കോഴ്സിൽ എസ്.സി. വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 22, 25 തീയതികളിൽ രാവിലെ 11.30ന് പഠനവകുപ്പിൽ ഹാജരാകണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരം 0481-2731034 എന്ന ഫോൺ നമ്പറുകളിലും www.sobs.mgu.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.

\"\"

Follow us on

Related News