കാലിക്കറ്റിന്റെ വിദൂര വിഭാഗം കോഴ്സുകള്‍ക്ക് യു.ജി.സി. അംഗീകാരം

Oct 21, 2021 at 6:54 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ (Distance Education) 24 കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരം. 11 ബിരുദ പ്രോഗ്രാമുകളും 13 പി.ജി. പ്രോഗ്രാമുകളും ഉള്‍പ്പെടെ 24 പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സി. അംഗീകാരം നൽകിയത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ബിരുദ-പി.ജി. കോഴ്സുകളിലേക്ക് വൈകാതെ പ്രവേശനവിജ്ഞാപനം പുറത്തിറക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു.
സ്ഥിരം അധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം യു.ജി.സി. അംഗീകാരം നല്‍കിയിരുന്നില്ല. പ്രൈവറ്റായാണ് വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കിയത്.

\"\"

യു.ജി.സി. ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ബി.എ. പ്രോഗ്രാമുകളായ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, അഫ്സല്‍ ഉല്‍ ഉലമ, ബി.ബി.എ., ബി.കോം. എം.എ. പ്രോഗ്രാമുകളായ ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്‌കൃതം, എം.കോം. എന്നിവയ്ക്കാണ് അംഗീകാരം.

\"\"

ബി.എസ്സി., എം.എസ്സി. മാത്സ് കോഴ്സുകള്‍ക്കാണ് ഇനി അംഗീകാരം ലഭിക്കാനുള്ളത്. സയന്‍സ് കോഴ്സുകള്‍ നടത്തുന്ന കോളേജുകള്‍ പഠനകേന്ദ്രങ്ങളായുണ്ടെന്ന് യു.ജി.സിയെ ബോധ്യപ്പെടുത്തി ഇവക്ക് കൂടി വൈകാതെ അംഗീകാരം നേടുമെന്ന് സിന്‍ഡിക്കേറ്റിന്റെ വിദൂരവിദ്യാഭ്യാസ വിഭാഗം സ്ഥിരംസമിതി കണ്‍വീനര്‍ യൂജിന്‍ മൊറേലി പറഞ്ഞു

Follow us on

Related News