തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോളേജുകൾ തുറക്കുന്നത് 25ലേക്ക് നീട്ടിയതായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു അറിയിച്ചു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കലാലയങ്ങൾ പൂർണ്ണമായി തുറക്കുന്നത് 18ൽ നിന്ന് 20ലേക്ക് നേരത്തെ മാറ്റിയിരുന്നു. ഈ തീയതിയാണ് വീണ്ടും മാറ്റിയത്. ഇതിനകം ക്ലാസുകൾ ആരംഭിച്ച കോളേജുകളിലെ അവസാനവർഷ കോഴ്സുകൾക്കും 25 മുതൽ മാത്രമാണ് ക്ലാസുകൾ പുനരാരംഭിക്കുക.
