പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് പതിനായിരക്കണക്കിന് കുരുന്നുകൾ

Oct 15, 2021 at 6:30 am

Follow us on

തിരുവനന്തപുരം: ഇന്ന് വിജയദശമി.. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള അനുഗ്രഹീത ദിവസം. സംസ്ഥാനത്ത് പതിനായിരക്കണക്കിന് കുരുന്നുകൾ ഇന്ന് ഹരി ശ്രീ കുറിക്കും. ക്ഷേത്രങ്ങളിലും വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമായി രാവിലെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ഭാഷാ പിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻപറമ്പിൽ ഇത്തവണയും വിദ്യാരംഭ ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാനവമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും നടന്നു. ദുർഗാഷ്‌ടമി ദിനമായ ബുധനാഴ്ച വൈകിട്ട്‌ വിദ്യാർഥികൾ ക്ഷേത്രങ്ങളിലും വീടുകളിലുമായി പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജക്കായി സമർപ്പിച്ചു. പതിവ് പഠനോപകരണങ്ങൾക്ക് ഒപ്പം കഴിഞ്ഞ വർഷത്തിന്‌ സമാനമായി കുട്ടികൾ മൊബൈൽ ഫോണും ടാബും പൂജവച്ചു. മഹാനവമി ദിനമായ ഇന്നലെ വൈകിട്ട് ആയുധപൂജ നടന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ഇന്ന് നൂറോളം കുട്ടികളെ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതിക്ഷേത്രം, പൂജപ്പുര സരസ്വതിമണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയ്ക്കുപുറമേ സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടക്കും

\"\"


വിദ്യാരംഭം
ഗണപതി പൂജയോടെയാണ് വിദ്യാരംഭം ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ \”ഹരിശ്രീ\” എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ \”ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ\” എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

\"\"

Follow us on

Related News